മ​ക്ക​ളെ… അ​ത്യാ​വ​ശ്യം ത​ല്ലി​പ്പൊ​ളി​യാ​ണ് ഞാ​ന്‍! തന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞ് നോ​ക്കാ​ന്‍ വ​രു​ന്ന​വ​രോ​ട് ചെ​മ്പ​ന്‍ വി​നോ​ദ് പറയുന്നു…

എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞ് നോ​ക്കാ​ന്‍ വ​രു​ന്ന​വ​രോ​ട് നേ​ര​ത്തെ ത​ന്നെ പ​റ​യാ​റു​ണ്ട് ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ വ​രേ​ണ്ട, അ​ത്യാ​വ​ശ്യം ത​ല്ലി​പ്പൊ​ളി​യാ​ണ് ഞാ​ന്‍.

എ​ന്തി​നാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത്. നേ​രേ ചോ​ദി​ച്ചാ​ല്‍ പോ​രെ മ​റു​പ​ടി പ​റ​യാ​മ​ല്ലോ. ഒ​ളി​ഞ്ഞു നോ​ട്ട​ക്കാ​രോ​ട് താ​ന്‍ ക്ലി​യ​ര്‍ ആ​യി ത​ന്നെ പ​റ​യാ​റു​ണ്ട്,

മ​ക്ക​ളെ ഞാ​ന്‍ അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത ത​ല്ലി​പ്പൊ​ളി​യാ​ണ്. അ​തു​കൊ​ണ്ട് കൂ​ടു​ത​ല്‍ ഒ​ളി​ഞ്ഞു നോ​ട്ട​മൊ​ന്നും ഇ​ങ്ങോ​ട്ട് വേ​ണ്ട. വ​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​തി​ന് മ​റു​പ​ടി അ​ങ്ക​മാ​ലി സ്റ്റൈ​ലി​ല്‍ ത​രും.

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ മാ​ത്രം ഒ​ന്നു​മി​ല്ല. പി​ന്നെ എ​ല്ലാ​കാ​ര്യ​വും എ​ല്ലാ​വ​രോ​ടും പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​തി​ല്‍ ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ താ​ന്‍ സ​മ്മ​തി​ക്കു​ക​യു​മി​ല്ല.

നീ ​അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നോ​ട് ചോ​ദി​ച്ചോ. ഞാ​ന്‍ പ​റ​യാം എ​ന്ന​താ​ണ് എന്‍റെ ആ​റ്റി​ട്ട്യൂ​ഡ്. -ചെ​മ്പ​ന്‍ വി​നോ​ദ്

Related posts

Leave a Comment