സ്പീക്കർക്ക് പ്രതിപക്ഷത്തോട് അസഹിഷ്ണുത; പ്രതിപക്ഷ എംഎഎൽഎമാർക്ക് ചോദ്യം ചോദിക്കാൻ സമയം നൽകുന്നില്ലെന്ന് ചെന്നത്തല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രോ​ട് സ്പീ​ക്ക​ർ അ​സ​ഹി​ഷ്ണു​ത കാ​ട്ടു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ന്ത്രി​മാ​ർ​ക്കും ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കും ചോ​ദ്യം ചോ​ദി​ക്കാ​നും മ​റു​പ​ടി പ​റ​യാ​നും ധാ​രാ​ളം സ​മ​യം സ്പീ​ക്ക​ർ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ചോ​ദ്യ​ങ്ങ​ൾ ഉന്നയിക്കുന്പോൾ അദ്ദേഹം അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ച്ചുകൊ​ണ്ട് സ​മ​യം അ​നു​വ​ദി​ക്കാ​തെ ഇ​ട​പെ​ടു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ ആരോപിച്ചു. പെ​ട്രോ​ൾ-ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് താൻ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ൽ സ്പീ​ക്ക​ർ ഇ​ട​പെ​ട്ട​താ​ണ് പ്രതിപക്ഷ നേതാവിനെ ചൊ​ടി​പ്പി​ച്ച​ത്.

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​കു​തി ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ൻ​പ് ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​ല വ​ർ​ധ​ന​വുണ്ടായ സ​മ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​കു​തി വേ​ണ്ടെ​ന്ന് വ​ച്ച കാര്യവും പ്രതിപക്ഷ നേതാവ് സഭയെ ഓർമിപ്പിച്ചു.

Related posts