ഒപ്പം അഭിനയിച്ച മമ്മൂട്ടി പോലും ഇത്രയും വിചാരിച്ചു കാണില്ല ! മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ആ കുട്ടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരം…

സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ബാലനടിയായി എത്തി തെന്നിന്ത്യയുടെ മനംകവര്‍ന്ന നായികയായ മീനയുടെ ഒരു ബാല്യകാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ല്‍ ‘നെഞ്ചങ്ങള്‍ ‘എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45ല്‍ ഏറെ ചിത്രങ്ങളില്‍ മീന ബാലതാരമായി അഭിനയിച്ചു.

മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹന്‍ലാല്‍ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.

ആ സമയത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 1990ല്‍ ‘ഒരു പുതിയ കഥൈ’എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

‘സാന്ത്വനം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്.

പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ല്‍ അഭിനയിച്ചു. ‘സാന്ത്വന’ത്തിലെ ഉണ്ണീ വാവാവോ എന്ന പാട്ടുകേള്‍ക്കുമ്പോള്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന മുഖങ്ങളിലൊന്നും മീനയുടേതാവും.

വര്‍ണപകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്തപക്ഷികള്‍, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു മീന.

തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മീന അഭിനയിച്ചു. ദൃശ്യം 2 ആണ് മീനയുടേതായി റിലീസിംഗിനൊരുങ്ങുന്ന ചിത്രം.

2009 ജൂലൈയിലാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. കഴിച്ചു. പിന്നീട് ദമ്പതികള്‍ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. 2011 ജനുവരിയിലാണ് മകള്‍ നൈനികയുടെ ജനനം.

അമ്മയുടെ വഴിയെ മീനയുടെ മകള്‍ നൈനിക വിദ്യാസാഗറും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രം ‘തെറി’യില്‍ ബാലതാരമായിട്ടായിരുന്നു നൈനികയും സിനിമ അരങ്ങേറ്റം. കാഴ്ചയിലും രൂപത്തിലുമെല്ലാം കുഞ്ഞു മീനയെ ഓര്‍മ്മിപ്പിക്കുകയാണ് നൈനിക.

Related posts

Leave a Comment