കൊ​ളസ്റ്ററോൾ ശ​ത്രു​വും മി​ത്ര​വും;(2) കൊറോണറി ധമനിയിലെ ബ്ലോക്കിന്‍റെ മുഖ്യ കാരണം…


കൊ​ഴു​പ്പി​നെ പൊ​തു​വാ​യി മൂ​ന്നാ​യി തി​രി​ക്കാം. അ​പൂ​രി​ത ​കൊ​ഴു​പ്പു​ക​ൾ, പൂ​രി​ത​കൊ​ഴു​പ്പു​ക​ൾ, ട്രാ​ൻസ് ഫാ​റ്റു​ക​ൾ. അ​തി​ൽ ബ​ഹു, ഏ​ക – അ​പൂ​രി​ത കൊ​ഴു​പ്പു​ക​ൾ അ​പ​ക​ട​കാ​രി​ക​ള​ല്ലെ​ന്നു​ള്ള​താ​ണ്.

പൂ​രി​ത​കൊ​ഴു​പ്പു​ക​ൾ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നു. ഇ​തി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി ട്രാ​ൻ​സ് ഫാ​റ്റു​ക​ളാ​ണ്. രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ട്ടി​യാ​ക്ക​പ്പെ​ട്ട ഇ​ത്ത​രം കൊ​ഴു​പ്പു​ക​ൾ ന​മ്മു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളി​ലും പ​ല​പ്രാ​വ​ശ്യം തി​ള​പ്പി​ക്കു​ന്ന എ​ണ്ണ​ക​ളി​ലും സു​ല​ഭ​മാ​ണ്.

നല്ല കൊളസ്റ്ററോളുംചീത്ത കൊളസ്റ്ററോളും
ശ​രീ​ര​ത്തി​ൽ ഫാ​റ്റി അ​മ്ല​ങ്ങ​ൾ, ഫോ​സ്ഫോ ലി​പ്പി​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി കൊ​ഴു​പ്പു ക​ണി​ക​ക​ളു​ണ്ട്. അ​തി​ൽ പ്ര​മു​ഖ​നാ​ണ് കൊ​ള​സ്റ്ററോ​ൾ. കൊ​ള​സ്റ്റ​റോ​ളി​ന് ത​നി​യെ ര​ക്ത​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ട് സ​വി​ശേ​ഷ​ത​രം മാം​സ്യ​ഘ​ട​ക​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കും. അ​വ​യാ​ണ് ലി​പ്പോ പ്രോ​ട്ടി​നു​ക​ൾ.

എച്ച്ഡിഎൽ
സാ​ന്ദ്ര​ത കു​റ​ഞ്ഞ​തും കൂ​ടി​യ​തു​മാ​യ ലി​പ്പോ​പ്രോ​ട്ടീ​നു​ക​ളു​ണ്ട്. സാ​ന്ദ്ര​ത കൂ​ടി​യ എ​ച്ച്ഡി​എ​ൽ കൊ​ള​സ്റ്റ​റോ​ൾ ‘ന​ല്ല​’
താ​ണ്. കാ​ര​ണം ധ​മ​നി​ക​ളി​ലും കോ​ശ​ങ്ങ​ളി​ലും അ​ധി​ക​മു​ള്ള കൊ​ഴു​പ്പു​ക​ണ​ങ്ങ​ളെ സ്വീ​ക​രി​ച്ച് ക​ര​ളി​ലെ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന​വ ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

എ​ച്ച്ഡി​എ​ൽ കൊ​ള​സ്റ്റ​റോ​ൾ അ​ധി​ക​മു​ണ്ടെ​ങ്കി​ൽ അ​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തെ അ​നു​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലു​ണ്ടാ​കു​ന്ന ജ​രി​താ​വ​സ്ഥ​യെ ത​ട​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എൽഡിഎൽ
മ​റി​ച്ച്, സാ​ന്ദ്ര​ത കു​റ​ഞ്ഞ എ​ൽ​ഡി​എ​ൽ കൊ​ള​സ്റ്റ​റോ​ളാ​ണു വി​ല്ല​ൻ. ധ​മ​നി​ക​ളി​ൽ പൊ​തു​വാ​യും ഹൃ​ദ​യ​ത്തി​ലെ കൊ​റോ​ണ​റി ധ​മ​നി​ക​ളി​ൽ പ്ര​ത്യേ​കി​ച്ചും ബ്ലോ​ക്കു​ക​ളു​ണ്ടാ​കു​ന്ന​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​മാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ “ചീ​ത്ത’ കൊ​ള​സ്റ്റ​റോ​ൾ എ​ന്ന് വി​ളി​ക്കു​ന്നു.

എപ്പോഴും വില്ലനല്ല
ഒ​രു വി​ല്ല​നാ​യി എ​പ്പോ​ഴും മു​ദ്ര​കു​ത്ത​പ്പെ​ടു​ന്ന കൊ​ള​സ്റ്റ​റോ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ഒ​രു ഘ​ട​ക​മാ​ണെ​ന്നു കൂ​ടി ഓ​ർ​മി​ക്ക​ണം. ജീ​വ​പ്ര​ധാ​ന​മാ​യ ഫോ​ർ​മോ​ണു​ക​ളു​ടെ ഉ​ൽ​പാ​ദ​നം, കോ​ശ​നി​ർ​മി​തി, മ​സ്തി​ഷ്ക​ത്തി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, കോ​ശ​ങ്ങ​ളി​ലെ ജ​ലാം​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ക​ൻ അ​ങ്ങ​നെ നി​ര​വ​ധി സ​ദ്ക​ർ​മ​ങ്ങ​ൾ​ക്ക് അ​ത് അ​വി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ.

അധികമായാൽ
എ​ന്നാ​ൽ അ​ധി​ക​മാ​യാ​ൽ അ​മൃ​തും വി​ഷ​മെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ഈ ​രാ​സ ​ത​ന്മാ​ത്ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​കു​ന്പോ‍​ഴാ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​കു​ന്ന​ത്. മെ​ഴു​കു​പോ​ലു​ള്ള ഈ ​പ​ദാ​ർ​ഥ​ത്തെ അ​വ​ലം​ബി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ തേ​ടി​യെ​ടു​ത്ത​ത് പ​തി​നെ​ട്ടി​ൽ​പ്പ​രം നൊ​ബേ​ൽ സ​മ്മാ​ന​ങ്ങ​ളാ​ണ്.

എ​ന്നി​ട്ടും തീ​ർ​ന്നി​ട്ടി​ല്ല ദു​രൂ​ഹ​ത​ക​ളും അ​വ്യ​ക്ത​ത​ക​ളും. ഇ​ത്ര​മാ​ത്രം ഗ​വേ​ഷ​ണ​വി​ധേ​യ​മാ​യ മ​റ്റൊ​രു സ​മ​സ്യ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലു​ണ്ടോ​യെ​ന്ന​റി​യി​ല്ല.

ഹാർട്ടറ്റാക് ഉണ്ടാകുന്നത്…
കൊ​ള​സ്റ്റ​റോ​ൾ ര​ക്ത​ത്തി​ൽ കു​മി​ഞ്ഞു​കൂ​ടി​യാ​ൽ ധ​മ​നി​ക​ളു​ടെ ഉ​ൾ​പ്പാ​ളി​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി ബ്ലോ​ക്കു​ണ്ടാ​ക്കു​ക​യും ര​ക്ത​പ്ര​വാ​ഹം ദു​ഷ്ക​ര​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ബ്ലോ​ക്ക് ഒ​രു പ​രി​ധി​വി​ടു​ന്പോ​ഴാ​ണ് ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്ന​ത്.


(തുടരും)

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം

 

Related posts

Leave a Comment