കെ സുധാകരനെ കാണാൻ പഞ്ചായത്ത് വണ്ടി ഉപയോഗിച്ചത് തെറ്റ്; ചൂ​ർ​ണി​ക്ക​ര ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ക​ണ്ണൂ​ർ യാ​ത്രയുടെ  വാഹനവാടക ഈടാക്കും

 


ആ​ലു​വ: യുഡിഎഫ് ഭരിക്കുന്ന ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലെ പ്ര​സി​ഡ​ന്‍റും ഏ​താ​നും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി​യെ കാണാൻ പോ​കാ​നു​പ​യോ​ഗി​ച്ച പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക ഈ​ടാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​റു​ടെ നി​ർ​ദേ​ശം.

പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സർ വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വാ​ഹ​നം 530 കി​ലോ​മീ​റ്റ​ർ ഓ​ടി​യ​തി​ന്‍റെ വാ​ട​ക ഈ​ടാ​ക്കാ​നും ഈ പണം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഖേ​ന പി​ടി​ക്കാ​നുമാണ് സൂ​പ്പ​ർ​വൈ​സ​ർ നി​ർ​ദേ​ശി​ച്ചിരിക്കുന്നത്. ​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ബിജെപി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും 2021 ഒ​ക്ടോ​ബ​ർ 25ന് ​പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി കെ. ​സു​ധാ​ക​ര​ൻ എം​പി​യെ സ​ന്ദ​ർ​ശി​ച്ച​താ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം.

പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ മാ​ധ​വ​പു​രം കോ​ള​നി​യി​ലെ പെ​രി​യാ​ർ​വാ​ലി ക​നാ​ലിന്‍റെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് എംപി ഫ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​നാ​ണ് പോ​യ​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ലോ​ഗ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ കാ​ര​ണം ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സം​സ്ഥാ​ന​ സർക്കാർ തു​ക ന​ൽ​കി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് എംപി ഫ​ണ്ട് തേ​ടിപ്പോ​യ​തെ​ന്നും പ​ഞ്ചാ​യ​ത്ത് വി​ശ​ദീ​ക​രി​ച്ചു.

പ്ര​സി​ഡന്‍റിന്‍റെ ഈ ​വി​ശ​ദീ​ക​ര​ണം ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ അം​ഗീ​ക​രി​ച്ചി​ല്ല.​ ഫ​ണ്ടു​ക​ൾ ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച​ത് 2021 ന​വം​ബ​ർ 10നാ​ണ്. എ​ന്നാ​ൽ ഒ​രു മാ​സം മു​മ്പേ​യു​ള്ള സ​ന്ദ​ർ​ശ​നം അ​നു​ചി​ത​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​

Related posts

Leave a Comment