ചാ​യ ന​ല്കി​യി​ല്ല; ഭാ​ര്യ​യെ വെ​ട്ടിയ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍; മകൾക്കും അക്രമത്തിൽ പരിക്ക്


പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ടു കു​ത്തി​യും മ​ര്‍​ദി​ച്ചും ​പരിക്കേൽപ്പിച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴി​മ​ല ടോ​പ് റോ​ഡ് കി​ണ​ര്‍​മു​ക്കി​ന് സ​മീ​പം ന​രി​ക്കു​ന്നേ​ല്‍ ത​ങ്ക​മ​ണി(45)​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ര്‍​ത്താ​വ് ലാ​ലു​വി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രു​ടെ മ​ക​ള്‍​ക്കും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി​യി​ല്‍​നി​ന്നു വി​വ​ര​മ​റി​ഞ്ഞ​വ​രാ​ണ് ത​ങ്ക​മ​ണി​യെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ച​ത്.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ര്‍​ഷ​മായി ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് മൂ​ന്നു മ​ക്ക​ള​ട​ങ്ങു​ന്ന ഇ​വ​രു​ടെ കു​ടും​ബം.

Related posts

Leave a Comment