ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 45 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകും. കൂടുതൽ വാക്സിൻ ഉടൻ തന്നെ മാർക്കറ്റിലെത്തിക്കും. വാക്സിനേഷനിലെ നിർണായക ചുവടുവയ്പാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 4.85 കോടി പേർക്ക് ആദ്യഘട്ട ഡോസ് നൽകിയിട്ടുണ്ട്. 80 ലക്ഷം പേർ രണ്ടാംഘട്ട ഡോസ് സ്വീകരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. മാർച്ച് ഒന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയത്.
45 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ; മൂന്നാംഘട്ടം പ്രഖ്യാപിച്ചു; ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകും
