45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ വാ​ക്സി​ൻ; മൂ​ന്നാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ചു; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മൂ​ന്നാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും. കൂ​ടു​ത​ൽ വാ​ക്സി​ൻ ഉ​ട​ൻ ത​ന്നെ മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കും. വാ​ക്സി​നേ​ഷ​നി​ലെ നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​ണ് ഇ​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 4.85 കോ​ടി പേ​ർ​ക്ക് ആ​ദ്യ​ഘ​ട്ട ഡോസ് ന​ൽ​കി​യി​ട്ടു​ണ്ട്. 80 ല​ക്ഷം പേ​ർ ര​ണ്ടാം​ഘ​ട്ട ഡോസ് സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്നി​നാ​ണ് രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment