എ​ല്ലാ​വ​ർ​ക്കും ന​ന്ദി; എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാം; കോവിഡ് 19 രോഗത്തിൽ നിന്നും മോചിതരായ ചെങ്ങളത്തെ ദമ്പതികൾ രാഷ്ട്രദീപികയോട് സംസാരിക്കുന്നു….


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​തരാ​യ ത​ങ്ങ​ളെ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ ചി​കി​ത്സി​ച്ചു രോ​ഗ​തി​ത​രാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​ദ​ന്പ​തി​ക​ൾ.

രോ​ഗ​വി​വ​രം ദി​വ​സേ​ന വി​ളി​ച്ച് അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രുന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ്, ദൃ​ശ്യ-​അ​ച്ച​ടി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ലോ​ക വ്യാ​പ​ക​മാ​യി കോ​വി​ഡ് 19 വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ന​മ്മു​ടെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ എ​ടു​ത്തി​രി​ക്കു​ന്ന ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ജ​നം അം​ഗീ​ക​രി​ച്ചാ​ൽ ന​മു​ക്ക് ഈ ​വി​പ​ത്തി​നെ ചെ​റു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് ന​ഴ്സു​മാ​രാ​യ ഈ ​ദ​ന്പ​തി​ക​ൾ പ​റ​യു​ന്നു.

ഏ​റ്റ​വും ജ​ന​പ്പെ​രു​പ്പ​മു​ള്ള ഇ​ന്ത്യ പൊ​തു​നന്മയ്ക്കാ​യി തു​ട​ക്ക​ത്തി​ലേ ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ഗു​ണം ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ത​ങ്ങ​ൾ രോ​ഗ​വി​മു​ക്ത​രാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യി ത​ങ്ങ​ളോ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​രാ​യ​വ​രെ പ​രി​ച​രി​ക്കു​വാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ രാ​ഷ്്ട്രദീ​പ​ക​യോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment