രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതർ 3,54,065; മരണസംഖ്യ 11,000 കടന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,54,065 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 10,974 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 2,003 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 11,903 ആ​യി ഉ​യ​ര്‍​ന്നു.

നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന മ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത​തി​നാ​ലാ​ണ് മ​ര​ണ​സം​ഖ്യ ഇത്ര​​യ​ധി​കം വ​ര്‍​ധി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ 1,55,227 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 1,86,935 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,13,445 ആ​യി. 5,537 പേ​ര്‍ മ​രി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 48,019 ആ​യി. 528 മ​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 44,688 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,837 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.

Related posts

Leave a Comment