ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്; കോഴിക്കാട് ആശുപത്രി ജീ​വ​ന​ക്കാ​രെ നാട്ടുകാർ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്:​ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ട്ടു​കാ​രി​ല്‍ നി​ന്നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം.

എ​ട​ച്ചേ​രി സ്വ​ദേ​ശി​യാ​യ രോ​ഗി​യി​ല്‍ നി​ന്നാ​യി​രു​ന്നു ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​നു കോ​വി​ഡ് പ​ക​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ​വ​രേ​യും നീ​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ മു​ത​ല്‍ അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍ വ​രെ മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടു ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ നാ​ട്ടി​ല്‍ വ​ച്ച് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.​ജീ​വ​ന​ക്കാ​ര്‍ അ​വ​ര്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​കാ​ട്ടി ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ മോ​ശം രീ​തി​യി​ല്‍ ജീ​വ​ന​ക്കാ​രെ കു​റി​ച്ച് സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​താ​യും കു​ടും​ബ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യും ഈ ​പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment