കോ​വി​ഡ് മൂ​ന്നാം ത​രം​ഗം;  മ​ര​ണനി​ര​ക്ക് കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍; ഒ​രു​മാ​സ​ത്തി​നി​ടെ ഏ​ഴു ല​ക്ഷം രോ​ഗി​ക​ള്‍; ക്വാ​റ​ന്‍റൈ​ന്‍  പ​രി​ഷ്‌​കാ​ര​ങ്ങ​ളിൽ അ​പാ​ക​തയെന്ന ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍


കൊ​ച്ചി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി കേ​ര​ളം.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ 31 ദി​വ​സ​ത്തി​നി​ടെ 6,595 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് 1,127 മ​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം കാ​ണി​ച്ചി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ ബ​ന്ധു​ക്ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​തോ​ടെ ചേ​ര്‍​ത്തി​ട്ടു​ള്ള​വ​യാ​ണ്.

രാ​ജ്യ​ത്താ​കെ മ​ര​ണം നാ​ലാ​യി​ര​ത്തി​ല്‍ താ​ഴെ​മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ ക​ണ​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ന്ന​ത്.മ​ര​ണ നി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ ഇ​വ രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പ് മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

അ​താ​ത് ദി​വ​സം സ്ഥി​രീ​ക​രി​ക്കു​ന്ന മ​ര​ണ​ങ്ങ​ളും മു​ന്‍ ദി​വ​സ​ങ്ങ​ളി​ലെ മ​ര​ണ​ങ്ങ​ളും ര​ണ്ടാ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​രം​ഗ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ടി​ല്‍​ക്ക​ഴി​ഞ്ഞ ആ​ളു​ക​ള്‍ ചി​കി​ല്‍​സ തേ​ടാ​ന്‍ വൈ​കി​യ​ത് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ക്കു​റി രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചി​ട്ടും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. കോ​വി​ഡി​നൊ​പ്പം വൈ​റ​ല്‍​പ്പ​നി​യും പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​നാ​ല്‍ പ​ല​രും സ്വ​യം ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ത്തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡി​നൊ​പ്പം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മ​റ്റ് പ​നി​ക​ളും വെ​റും ജ​ല​ദോ​ഷ​പ്പ​നി​യാ​യി അ​വ​സാ​നി​ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ലെ മ​ര​ണ​നി​ര​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. 7120 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ള​മാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 6332 മ​ര​ണം.

ക​ഴി​ഞ്ഞ മാ​സം 31 ദി​വ​സ​ത്തി​നി​ടെ 7,78,492 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31 വ​രെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ രോ​ഗി​ക​ളാ​യ​ത് 60,25,669, ആ​ക്ടീ​വ് കേ​സു​ക​ള്‍ 3,57,562(5.94 ശ​ത​മാ​നം), രോ​ഗ​മു​ക്തി നേ​ടി​യ​ത് 56,12,993(93.15 ശ​ത​മാ​നം), മ​ര​ണം 54,395(0.9 ശ​ത​മാ​നം).

Related posts

Leave a Comment