തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാതെ കോ​വി​ഡ് വാ​ക്സി​നെടുത്ത് ര​ണ്ടാംവ​ര​വ് ചെ​റു​ക്കാമെന്ന്ഡോ. ​പ​ദ്മ​കു​മാ​ർ


ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം വ​ര​വി​നെ എ​തി​രെ വാ​ക്സി​ൻ എ​ടു​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ബി.​പ​ദ്മ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ആ​രോ​ഗ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നിതക​മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സ് കു​ടു​ത​ൽ മാ​ര​ക​മാ​ണ്. വാ​ക്സി​നെ​തി​രാ​യ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​തെ വാ​ക്സി​ൻ എ​ടു​ത്ത് രോ​ഗ പ്ര​ധി​രോ​ധം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൃ​ദ​യ ആ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി.​ഡോ.​കെ.​എ​സ്.​മോ​ഹ​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ.​എ​ൻ പു​രം ശി​വ​കു​മാ​ർ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, കെ.​നാ​സ​ർ, കെ.​ശി​വ​കു​മാ​ർ ജ​ഗ്ഗു, ടി.​എ​സ്.​സി​ദ്ധാ​ത്ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment