ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്.

കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു.

എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല.

ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.

Related posts

Leave a Comment