രാ​ജ്യ​ത്ത് ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധ; വ്യാ​പ​നം അ​തി​രൂ​ക്ഷം 

 

 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ൽ ഞെ​ട്ടി​ക്കു​ന്ന വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,558 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,25,89,067 ആ​യി ഉ​യ​ർ​ന്നു. 7,41,830 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്.

പു​തി​യ​താ​യി രാ​ജ്യ​ത്ത് 478 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,65,101 ആ​യി ഉ​യ​ർ​ന്നു.

52,847 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തോ​ടെ ആ​കെ 1,16,82,136 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,91,05,163 ആ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment