കോട്ടയത്ത് കോവിഡ് രോഗികൾ കൂടുന്നു; കോവിഡ് ചികിത്സയിലുള്ളവർ 27 പേർ; ഒരാളെക്കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ളത് 27 പേ​രാ​യി. ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ കു​വൈ​റ്റി​ൽ​നി​ന്ന് മേ​യ് 26നും ​ഒ​രാ​ൾ മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്ന് മേ​യ് 25നും ​മറ്റൊ​രാ​ൾ പൂ​ന​യി​ൽ​നി​ന്ന് മേ​യ് 30നും ​ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്.

നീ​ണ്ടൂ​ർ സ്വ​ദേ​ശി​നി(40), ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി(25), കോ​ട്ട​യം സ്വ​ദേ​ശി(25) എ​ന്നി​വ​രാ​ണ് കു​വൈ​റ്റി​ൽ​നിന്ന് ഒ​രേ വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. മൂ​വ​രും കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റ​ന്‍റയിൻ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം മേ​യ് 25ന് ​എ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി(31)​ക്ക് ഹോം ​ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ന്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ന്പി​ൾ ശേ​ഖ​രി​ച്ച​ത്.

പൂ​നെ​യി​ൽ​നി​ന്ന് മേ​യ് 30ന് ​എ​ത്തി​യ തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യും(32) ഹോം ​ക്വാ​റ​ന്‍റയിനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നാ​ലു പേ​രെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 27 പേ​രി​ൽ 18 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ഒ​ന്പ​തു പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ക​ഴി​ഞ്ഞ മേ​യ് 26ന് ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ജി​ല്ല​യി​ൽ എ​ത്തി​യ 16 പേ​രി​ൽ പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്.

ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് 390 സ്ര​വ സാം​പി​ൾ
ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തു 390 പേ​രു​ടെ സ്ര​വ സാം​പി​ൾ. നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ജി​ല്ല​യി​ൽ നി​ന്ന് ഇ​ത്ര​യ​ധി​കം പേ​രു​ടെ സ്ര​വ സാം​പി​ൾ ഒ​രു ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്ക്കു​ന്ന​ത്. ഇ​ന്ന​ലെ ല​ഭി​ച്ചത്234 പേ​രു​ടെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ്.

ഇ​തിൽ അ​ഞ്ചു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബാ​ക്കി 229 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ പു​തി​യ​താ​യി നാ​ലു പേ​രെക്കൂടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്‍റയിനിൽ നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ന​ലെ 355 പേ​ർ​ക്കു കൂ​ടി പു​തി​യ​താ​യി ഹോം ​ക്വാ​റ​ന്‍റയിൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ 278 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തുനി​ന്നും 46 പേ​ർ വി​ദേ​ശ​ത്തു നിന്നും ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്.​ ജി​ല്ല​യി​ൽ ആ​കെ 7056 പേ​ർ ഹോം ​ക്വാ​റ​ന്‍റയിനിലാണ്.

ഒരാളെക്കൂടി ഇന്ന് മെഡി. കോളജിൽ പ്രവേശിപ്പിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ഒ​രാ​ളെ​ക്കൂ​ടി ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​ന്പ​ലം സ്വ​ദേ​ശി​യാ​യ 53 കാ​ര​നെ​യാ​ണ് 108 ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

Related posts

Leave a Comment