ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി തമിഴ്നാട് ആരോഗ്യവകുപ്പ്. പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകി.
ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത് ഓഫീസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.