കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ന്നു; വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് മാ​ർഗ​രേ​ഖ പു​തു​ക്കി; ആ​ദ്യം പ​രി​ശോ​ധി​ക്കേണ്ടത് ഇവരെ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി.

വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി ഏ​ഴു ദി​വ​സ​മാ​ക്കി. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തോ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തോ ആ​യ കോ​വി​ഡ് കേ​സു​ക​ളി​ലാ​ണ് ഈ ​മാ​ര്‍​ഗ​രേ​ഖ ബാ​ധ​ക​മാ​വു​ക.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സം പ​നി ഇ​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കാം.

പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും വീ​ട്ടി​ൽ നി​രീ​ക്ഷ​ണം പ​റ​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന 60 വ​യ​സു​ക​ഴി​ഞ്ഞ​വ​രെ ആ​ദ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment