24 മ​ണി​ക്കൂ​റി​നി​ട​യി​ലെ രാ​ജ്യ​ത്ത് 2.51 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 2.51 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. 15.88 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 627 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 3.47 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment