കൊ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ  ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ്


അ​ബു​ദാ​ബി: കൊ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​വാ​യി സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ല്‍​കാ​ന്‍ അ​ബു​ദാ​ബി ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സേ​ഹ.

അ​ബു​ദാ​ബി സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് മ​ട​ങ്ങാ​നാ​ണ് സേ​ഹ സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്.

നേ​ര​ത്തെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കു​മാ​യി​രു​ന്നു ഈ ​ആ​നു​കൂ​ല്യം. 2022 ജൂ​ണ്‍ വ​രെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം നി​ല​വി​ലു​ള്ള​ത്.

ഏ​ത് ദി​വ​സ​മാ​ണ് നാ​ട്ടി​ല്‍ പോ​കേ​ണ്ട​തെ​ന്ന് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം വ​ഴി ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‌​സി​ല്‍ അ​റി​യി​ച്ചാ​ല്‍ ടി​ക്ക​റ്റ് ല​ഭി​ക്കും.

Related posts

Leave a Comment