സുരക്ഷയെക്കുറിച്ച്  പൊ​തു​ജ​ന​ങ്ങ​ള്‍ മറക്കുന്നു; ത​ക​ഴി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം;  അ​ടി​യ​ന്തര സ​ഹാ​യം വേണമെന്നു വ്യാ​പാ​രി​ക​ള്‍


എ​ട​ത്വ: ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ദി​വ​സേ​ന ഇ​രു​പ​തോ​ളം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ സ്ഥി​തീ​ക​രി​ക്കു​ന്നു. ത​ക​ഴി​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്.സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക്, കൈ​ക​ളു​ടെ ശു​ചീ​ക​ര​ണം എ​ന്നി​വ മ​റ​ന്ന മ​ട്ടി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍.

കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച ഒ​ട്ട​ന​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളും താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യാ​ണ്. ക​ണ്ട​യി​ന്‍​മെ​ന്റ് സോ​ണി​ന്റെ ഭാ​ഗ​മാ​യി ത​ക​ഴി​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​വു​ന്ന ന​ഷ്ടം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ക​ഴി യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും,

ജാ​ഗ്ര​താ സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ എ​സ്. അ​ജ​യ​കു​മാ​റി​ന് നി​വേ​ദ​നം ന​ല്‍​കി. സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്റ് എം .​എം. ഷെ​രീ​ഫ് ത​ക​ഴി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് വി​ജ​യ​ന്‍ ശാ​സ്താ, സെ​ക്ര​ട്ട​റി ബെ​ന്നി മാ​ലി​ശ്ശേ​രി, ട്ര​ഷ​റ​ര്‍ മ​ഹേ​ഷ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment