ഇലക്ഷനു മുന്‍പേ ഇടതിന്റെ ബോംബ് സോ​ളാ​ർ വരുന്നൂ… ! സോളാര്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ എഴുതി മേടിച്ചത് എന്ത് ? എന്തിന് ?

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: സോ​ളാ​ർ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ ത​കൃ​തി​യാ​യ നീ​ക്കം തു​ട​ങ്ങി.
തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി പ്ര​തി​പ​ക്ഷ​നി​ര​യെ വീ​ണ്ടും കു​രു​ക്കി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഴ​യ തു​റ​പ്പ് ചീ​ട്ട് വീ​ണ്ടും ഇ​ട​തു​പ​ക്ഷം പൊ​ക്കി​ക്കൊ​ണ്ടു വ​രു​ന്ന​ത്.

കേ​സ് സി​ബി​ഐ​ക്കു വി​ട്ടാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും യു​ഡി​എ​ഫും പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പ് കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റി​യേ​ക്കും.

സോ​ളാ​ർ കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേസിലെ പ്ര​തി മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. ഇ​തു ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ പ്രതിയോട്‌  കത്ത്‌ ചോ​ദി​ച്ചു വാ​ങ്ങി​യ​താ​ണെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഇ​തി​ന​കം ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു.

ഇ​തി​നി​ടെ​ എ​ട്ടോ​ളം അ​റ​സ്റ്റ് വാ​റ​ണ്ടുള്ള കേസുകളിലെ  പ്ര​തി​  മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.  ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​നി​ലും കെ​ടി​ഡി​സി​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യി​ട്ട് ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യെ​ന്ന കേ​സി​ൽ​നി​ന്നു സോളാര്‍ പ്രതിയെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ​നി​ന്നാ​ണ് ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ്യാ​ജ​നി​യ​മ​ന ഉ​ത്ത​ര​വ്, ശ​ബ്ദ​രേ​ഖ, ബാ​ങ്ക് രേ​ഖ എ​ന്നീ തെ​ളി​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ കേ​സ് പി​ൻ​വ​ലി​ക്കു​ക ദു​ഷ്ക​ര​മാ​ണെ​ന്നു പോ​ലീ​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി യു​വാ​ക്ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. യു​വാ​ക്ക​ൾ പ​ണം അ​യ​ച്ച​തി​ന്‍റെ ബാ​ങ്ക് രേ​ഖ​ക​ൾ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.

സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, എ.​പി. അ​നി​ൽ​കു​മാ​ർ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, ബി​ജെ​പി ദേശീയ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​റു കേ​സു​ക​ൾ പ്ര​ത്യേ​ക സം​ഘ​മാ​ണ് നി​ല​വി​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ര​ണ്ട് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രാ​യി​രു​ന്ന രാ​ജേ​ഷ് ധവാ​നും അ​നി​ൽ കാ​ന്തും കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സ​ർ​ക്കാ​രി​നെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ഡി​ജി​പി ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഓ​രോ കേ​സും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment