‘നാട്ടിൽ കോവിഡ് വ്യാപനം; ആ​രോ​ഗ്യ വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ർ ഉ​ല്ലാ​സ​യാ​ത്ര​യി​ൽ! പ​ഠ​ന​യാ​ത്ര​യു​ടെ മ​റ​വി​ൽ  സംഭവിച്ചത് കണ്ടോ ‍?


അ​മ്പ​ല​പ്പു​ഴ: നാ​ട് കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക​യി​ൽ വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കുന്പോ​ൾ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ഉ​ല്ലാ​സ​യാ​ത്ര​യി​ൽ എന്ന് ആരോപണം.

അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററി​ലെ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ഠ​ന​യാ​ത്ര​യു​ടെ മ​റ​വി​ൽ കു​ടും​ബ​സ​മേ​തം മൂ​ന്നാ​റി​ല​ട​ക്കം ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​തെന്ന് ആക്ഷേപം.

​മു​ൻ കാ​ല​ത്തേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ട​ക്കം കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്.​ഇ​തി​ന്‍റെ ടി ​പി ആ​ർ പോ​ലും പു​റ​ത്തു വി​ടാ​ൻ ത​യാ​റാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ൻ്റെ കാ​യ​ക​ൽ​പ്പ പു​ര​സ്കാ​രം നേ​ടി​യ മൂ​ന്നാ​റി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ ഈ ​ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​ത്.​ ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം പോ​കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ

​ന്നാ​ൽ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 40ല​ധി​കം പേ​രാ​ണ് ര​ഹ​സ്യ യാ​ത്ര ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം.യാ​ത്ര പ​ര​മാ​വ​ധി മ​റ്റു​ള്ള​വ​ർ അ​റി​യാ​തി​രി​ക്കാ​ൻ അ​വ​ധി ദി​വ​സ​മാ​ണ് ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചി​ട്ട് ഇ​ത് മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​ലും യു​എ​ച്ച് ടി​സി അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​മ്പോ​ഴും ഹെ​ൽ​പ്പ് ഡ​സ്ക്കി​ൻ്റെ പ്ര​വ​ർ​ത്ത​നം ആ​ശാ വ​ർ​ക്ക​ർ​മാ​രെ ഏ​ൽ​പ്പി​ച്ച ശേ​ഷം ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment