സി​നി​മ ഇ​ന്ന് ചി​ല കോ​ക്ക​സു​ക​ളു​ടെ പി​ടി​യിൽ; അ​ർ​ഹ​മാ​യ പ​ല റോ​ളു​ക​ളും ല​ഭി​ച്ചി​ല്ലെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ


മാ​ന്നാ​ർ: സി​നി​മ ഇ​ന്ന് ചി​ല കോ​ക്ക​സു​ക​ളു​ടെ പി​ടി​യി​ലാ​ണ​ന്നും അ​തി​നാ​ൽ അ​ർ​ഹ​മാ​യ പ​ല റോ​ളു​ക​ളും ല​ഭി​ച്ചി​ല്ലെ​ന്നും ന​ട​ൻ ഗ​ണേ​ശ് കു​മാ​ർ എം ​എ​ൽ എ ​പ​റ​ഞ്ഞു.

ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സംഗി​ക്കു​ക​യാ​യി​രു​ന്നു കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ.

മ​നു​ഷ​ത്വം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത​യു​ണ്ടാ​ക​ണ​മെ​ന്നും എം ​എ​ൽ എ ​കൂ​ട്ടി ചേ​ർ​ത്തു.

താ​ര സം​ല​ട​ന​യാ​യ അ​മ്മ​യി​ൽ വ​ലി​യ ഫ​ണ്ട് ഉ​ണ്ട​ന്നും ക​രു​ണ​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​തു​ക ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എ​ച്ച്ആ​ർ​ഡി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​രു​ണ ചെ​യ​ർ​മാ​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​യി.

Related posts

Leave a Comment