കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ജില്ലയില്‍ പ്രവേശിക്കാത്ത കോ​ട്ട​യം സ്വ​ദേ​ശി​നിക്ക്; ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ വ​ന്നി​റ​ങ്ങി​യ പാ​ലാ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ലൊ​രാ​ൾ

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച കോ​ട്ട​യ​ത്തും ഇ​ന്ന് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​ത് ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട്ട​യ​ത്ത് എ​ത്താ​ത്ത പാ​ലാ സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ വ​ന്നി​റ​ങ്ങി​യ പാ​ലാ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ലൊ​രാ​ൾ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രോ​ട് ഡ​ൽ​ഹി​യി​ൽ ക്വ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് കാ​ർ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ ക​മ്പം​മേ​ട് വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​തേ​ത്തു​ട​ർ​ന്നു നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ദ​മ്പ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്.

ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​വ​രു​ടെ പാ​സ്പോ​ർ​ട്ട് അ​ഡ്ര​സ് പാ​ലാ​യി​ലെ ആ​യ​തി​നാ​ൽ ക​ണ​ക്കു​പ്ര​കാ​രം കോ​ട്ട​യം എ​ന്ന് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

ദ​മ്പ​തി​ക​ളു​ടെ സൗ​ക​ര്യ​രാ​ർ​ഥം തു​ട​ർ​ചി​കി​ത്സ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment