പ്രാ​യ​പ​രി​ധി വി​വാ​ദ​ത്തി​ല്‍ മ​യ​പ്പെ​ടാ​നും ഭ​യ​പ്പെ​ടാ​നും ഇ​ല്ല; കീഴടങ്ങൾ പാർട്ടിയോട് മാത്രമെന്ന് സി.​ദി​വാ​ക​ര​ൻ


തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പ​രി​ധി വി​വാ​ദ​ത്തി​ല്‍ ത​ന്‍റെ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് സി.​ദി​വാ​ക​ര​ന്‍. മ​യ​പ്പെ​ടാ​നും ഭ​യ​പ്പെ​ടാ​നും ഇ​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് കീ​ഴ​ട​ങ്ങും പ​ക്ഷെ നേ​തൃ​ത്വ​ത്തി​ന് അ​ല്ല എ​ന്നും സി.​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

താ​നും നേ​തൃ​ത്വം ആ​ണ് എ​ന്നും സി.​ദി​വാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ത​ന്‍റെ തീ​രു​മാ​നം. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ഡി ​രാ​ജ​യോ​ട് ചോ​ദി​ക്ക​ണം.

സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് ടാ​ഗോ​ർ ഹാ​ളി​ലെ സ​മ്മേ​ള​ന വേ​ദി​യി​ൽ ഇ​ന്ന് സി.​ദി​വാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി..

സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി ​രാ​ജ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ റി​പ്പോ​ര്‍​ട്ടും സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​വ​ത​രി​പ്പിച്ചു.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഫെ​ഡ​റ​ലി​സ​വും കേ​ന്ദ്ര​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​റി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​നും പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment