സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഹീ​ത്ത് സ്ട്രീ​ക്ക് അ​ന്ത​രി​ച്ചു

ഹ​രാ​രെ: സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഹീ​ത്ത് സ്ട്രീ​ക്ക് (49) അ​ന്ത​രി​ച്ചു. ഭാ​ര്യ നാ​ദി​ന്‍ സ്ട്രീ​ക്കാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത്.

വ​ന്‍​കു​ട​ലി​ലെ​യും ക​ര​ളി​ലെ​യും അ​ര്‍​ബു​ദ ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

സിം​ബാ​ബ്‌​വെ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു. 1990ക​ളി​ലും 2000ന്‍റെ തു​ട​ക്ക​ത്തി​ലും സിം​ബാ​ബ്‌​വെ​യി​ല്‍ ഏ​റ്റ​വും ആ​ഘോ​ഷി​ക്ക​പ്പെ​ട്ട കാ​യി​ക താ​ര​മാ​ണ് സ്ട്രീ​ക്ക്. സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റി​ന്‍റെ സു​വ​ര്‍​ണ​കാ​ല​ത്ത് ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്ന അ​ദ്ദേ​ഹം 2005ലാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ച്ച​ത്.

സിം​ബാ​ബ്‌​വെ​യ്ക്കാ​യി 65 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും 189 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചു. 4933 റ​ണ്‍​സും 455 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ സിം​ബാ​ബ്‌​വെ​യ്ക്കാ​യി കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് സ്ട്രീ​ക്കി​ന്‍റെ പേ​രി​ലാ​ണ്.

വി​ര​മി​ച്ച​തി​നു ശേ​ഷം പ​രി​ശീ​ല​ക​നാ​യി തു​ട​ര്‍​ന്നു. ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ലി​ല്‍ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ്, സിം​ബാ​ബ്‌​വെ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചു.

അ​ര്‍​ബു​ദ ബാ​ധി​ത​നാ​യ ഹീ​ത്ത് സ്ട്രീ​ക്ക് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​താ​യി നേ​ര​ത്തേ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. കഴിഞ്ഞ ആഴ്ചയിലും സമാനമായ വാർത്തകൾ വന്നുവെങ്കിലും താൻ ജീവനോടെയുണ്ടെന്ന് തുറന്നു പറഞ്ഞ് സ്ട്രീക്ക് തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ​ഇത്തവണ വന്ന വാർത്ത ക്രിക്കറ്റ് പ്രേമികളെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Related posts

Leave a Comment