പാലാ ഉപതെരഞ്ഞെടുപ്പ്; ജയിച്ചേ മതിയാവൂ, സി​പി​എം മു​ന്നൊ​രു​ക്ക പ്രവർത്തനങ്ങളുമായി  രംഗത്തിറങ്ങി

കോ​ട്ട​യം: പാ​ലാ സീ​റ്റി​ൽ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സി​പി​എം രം​ഗ​ത്തി​റ​ങ്ങി. എ​ൻ​സി​പി​യി​ൽ നി​ന്ന് സീ​റ്റ് സി​പി​എം ഏ​റ്റെു​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സി​പി​എം പാ​ലാ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു​വെ​ന്നു പ​റ​യാം.

ലാ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം വി​ല​യി​രു​ത്തി ത​ഴേ​ക്കി​ട​യി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നൊ​പ്പം പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​ക​മ്മ​ിറ്റി​യം​ഗം വൈ​ക്കം വി​ശ്വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്നി​രു​ന്നു.

ഇ​ന്നു ചേ​രു​ന്ന പാ​ലാ നി​യോ​ജ​ക ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തും. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ലാ​ലി​ച്ച​ൻ ജോ​ർ​ജ് സെ​ക്ര​ട്ട​റി​യാ​യി പാ​ലാ മ​ണ്ഡ​ലം ക​മ്മിറ്റി രൂ​പി​ക​രി​ച്ചു. 10 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​ക്കും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ൾ​ക്ക് ചു​മ​ത​ല​യും ന​ൽ​കി​ക്ക​ഴി​ഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും ബൂ​ത്ത് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ക്കും. വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തും. പാ​ലാ റിം​ഗ് റോ​ഡ്, ആ​ശു​പ​ത്രി കോം​പ്ല​ക്സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു ജ​ന​കീ​യ​മാ​യി ന​ട​ത്താ​നും സി​പി​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ൻ​സി​പി​യു​ടെ സീ​റ്റാ​ണെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​നു പ്ര​സ്റ്റീ​ജ് പ്ര​ശ്ന​മാ​ണ്. സി​പി​ഐ അ​ടു​ത്ത​മാ​സം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​നാ​യി മ​ണ്ഡ​ലം ത​ല ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ലാ മ​ണ്ഡ​ലം ക്യാ​ന്പാ​ണ് ആ​ദ്യം. സ്വ​ന്തം നി​ല​യി​ൽ പ്രോ​ഗ്രാ​മു​ക​ളു​മാ​യി എ​ൻ​സി​പി​യും രം​ഗ​ത്തു​ണ്ട്.

Related posts