എന്റെ പ്രിയമുള്ളവരെ നോമിനേഷന്‍ പിന്‍വലിച്ചതിനെകുറിച്ച് ഇത്തിരിക്കാര്യങ്ങള്‍..! ന​ഗ​ര​സ​ഭ സീ​റ്റു നി​ഷേ​ധം; മ​ഹി​ള കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ കുറിപ്പ് വൈറൽ

തൊ​ടു​പു​ഴ: ​ഗ്രൂ​പ്പ് പോ​രി​ന്‍റെ പേ​രി​ൽ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​ഹി​ള കോ​ണ്‍​ഗ്ര​സ് നേ​താ​വിന്‍റെ ഫേ​സ് ബു​ക്ക് പോസ്റ്റ് വാൈറലായി.

അ​വ​സാ​ന നി​മി​ഷം വ​രെ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ഒ​രു വ​ട്ടം പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം പാ​ർ​ട്ടി ചി​ഹ്നം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കി ത​ന്നെ ഒ​ഴി​വാ​ക്കി​യ​താ​ണ് വേ​ദ​ന​യ്ക്കി​ട​യാ​ക്കി​യ​തെ​ന്ന് മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷ സോ​മ​ൻ ഫേ​സ് ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡി​ലാ​ണ് നി​ഷ സോ​മ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്.

നി​ഷ സോ​മ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​യി​രു​ന്നു കെ​പി​സി​സി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ സ​മി​തി​യു​ടെ തീ​രു​മാ​നം.​

ഇ​ത​നു​സ​രി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​അ​നി​ൽ​കു​മാ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നു ക​ത്തും ന​ൽ​കി. തു​ട​ർ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​ഷ​യെ ഫോ​ണി​ൽ വി​ളി​ച്ച് ചി​ഹ്നം കൈ​പ്പ​റ്റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് ചി​ഹ്നം മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കി​യ​താ​യി അ​വ​സാ​ന നി​മി​ഷം അ​റി​യു​ന്ന​ത്.​മ​ൽ​സ​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച നി​ഷ സോ​മ​ൻ വാ​ർ​ഡി​ൽ ഫ്ള​ക്സു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് കൈ​പ്പ​ത്തി ചി​ഹ്നം വാ​ർ​ഡി​ലെ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​താ​യി ഇ​വ​ർ അ​റി​യു​ന്ന​ത്.​ തു​ട​ർ​ന്നു പ​ത്രി​ക പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

മി​ക​ച്ച സം​ഘാ​ട​ക​യും വാ​ഗ്മി​യു​മാ​യ നി​ഷ സോ​മ​ൻ ക​ഴി​ഞ്ഞ ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ മ​ൽ​സ​രി​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ലാ​ണ് അ​ന്ന് സീ​റ്റ് ന​ൽ​കി​യി​രു​ന്ന​ത്.

ഗ്രൂ​പ്പ് പോ​രി​ന്‍റെ പേ​രി​ൽ മ​ഹി​ള കാ​ണ്‍​ഗ്ര​സ് നേ​താ​വി​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​മ​ന്‍റു​ക​ളി​ൽ ഡി​സി​സി​ക്കെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ ന​ട​ത്തു​ന്ന​ത്.

ഫേ​സ് ബു​ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എൻ്റെ പ്രിയമുള്ളവരെ മൽസരിക്കുന്നു എന്ന് നിങ്ങളെ അറിയിച്ച തു കൊണ്ട് പത്രിക പിൻവലിക്കുമ്പോഴും അതറിയിക്കാനുള്ള കടമയുണ്ടെന്ന് തോന്നി.

നോമിനേഷൻ പിൻവലിച്ചതിനെ കുറിച്ച് ഇത്തിരി കാര്യങ്ങൾ ….പത്രപ്രവർത്തനം പഠിച്ച ഞാൻ പൊതു പ്രവർത്തനത്തിന് ഇറങ്ങിയത് നല്ലൊരു സ്വപ്നം തലയ്ക്കു പിടിച്ചായിരുന്നു.

ഒന്നല്ല ഒരു പാട് സ്വപ്നങ്ങൾ എന്നു പറഞ്ഞാൽ അതാവും ശരി .. വീടില്ലാത്തവന് വീടായി മാറുക , ഭക്ഷണം തേടുന്നവന് ഭക്ഷണം എത്തിക്കുക … പാർശ്വവൽക്കപ്പെടുന്നവരോട് പക്ഷം ചേരുക അങ്ങനെ അങ്ങനെ … ഓരോ വഴികളിലൂടെ കടന്നു പോകുമ്പോഴും ഞാൻ ചിന്തിക്കും, ഒരു ജന പ്രതിനിധി യായാൽ ഇവിടെ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും …. എന്ന് .

അങ്ങനെ പുഴയെയും മലകളെയും കാടുകളെയും മനുഷ്യരെയും വൃത്തിയുള്ള നഗരത്തെയും ചോർന്നൊലിക്കുന്ന വീടുകൾക്കു പകരം അടച്ചുറപ്പുള്ള വാർക്ക വീടുകളും സ്വപ്നം കണ്ട് ഞാൻ നടന്നു…തൊടുപുഴ നഗരസഭ ന്യൂമാൻ കോളേജ് വാർഡിൽ മത്സരിക്കാൻ KPCC അനുവാദം തന്നു കൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ എൻ്റെ സ്വപ്നങ്ങളുടെ നിറം കടുത്തതായ് . ..

കത്തു ലഭിച്ചപ്പോൾ മാത്രമാണ് ഞാൻ പ്രവർത്തിക്കാനിറങ്ങിയതും FB യിൽ പോസ്റ്റിട്ടതും . ഇന്നലെ ഉച്ചക്ക് DCC പ്രസിഡൻ്റ് ചിഹ്നം അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ സന്തോഷമായി .

നഗരത്തിലെമ്പാടും ഫ്ലക്സും വച്ചു. പക്ഷെ ഇന്ന് പിൻവലിക്കാനാള്ള സമയം പകൽ 3 മണി വരെ അദ്ദേഹം ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്ത് എനിക്ക് നൽകിയില്ല .

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താൻ സാധിക്കാത്ത BJP യുടെ കുത്തക വാർഡിൽ പാർട്ടിക്ക് വേണ്ടി മൽസരിച്ച് ബലിയാടായ ഒരു വ്യക്തിയാണ് ഞാൻ.

അഭിമാനത്തോടെയാണ് അന്ന് ഞാന തേറ്റെടുത്തത് .പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ടു എങ്കിലും… കൈ ചിഹ്നത്തിലല്ലാതെയും , റിബലായും മൽസരിക്കാൻ എനിക്ക് താൽപ്പര്യമില്ലാത്തതുകൊണ്ടും , പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്തതുകൊണ്ടും ഞാൻ നോമിനേഷൻ പിൻവലിച്ചതായി അറിയിക്കുന്നു. … രണ്ടേ രണ്ടു ദിവസം … കോളേജ് വാർഡിലെ ഓരോരുത്തരും .. എന്നെ ഒരു പാട് സ്നേഹിച്ചു. .. ഭക്ഷണം തന്നു. നിങ്ങളിലൊരാളായ് കണ്ടു. … നന്ദി ….. ഒരു പാട്

…….എനിക്കറിയാം നിങ്ങൾ എൻ്റെ കൂടെയുണ്ടെന്ന് .കൂടെ നിന്നതിന് എൻ്റെ കൂട്ടുകാർക്ക് ഒരു പാട് നന്ദി. സ്നേഹപൂർവ്വംനിഷ സോമൻ തെറ്റയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

Related posts

Leave a Comment