കറപറ്റിയ രാഷ്ട്രീയം..! യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സിൽ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

cpim-lചേ​ർ​ത്ത​ല: യു​വാ​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ൽ ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള സം​ഘം പി​ടി​യി​ൽ.     പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് ത​ണ്ണീ​ർ​മു​ക്ക​ത്തെ ഡി​വൈ​എ​ഫ്ഐ പ്ര​ദേ​ശി​ക നേ​താ​വും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​മോ​ദ്, പ്ര​ശാ​ന്ത്, രാ​ജേ​ഷ്, നീ​ര​ജ്, അ​ഖി​ൽ, സു​ജി​ത് എ​ന്നി​വ​ർ നെ​ടു​ന്പാ​ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​നെ ത​ട്ടി​കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ന​വാ​സി​ന് കാ​ർ ന​ൽ​കി​യി​ട്ട് വാ​ട​ക ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ട്ടി ഉ​ട​മ രാ​ധാ​കൃ​ഷ​ണ​ൻ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.  റെ​ന്‍റ്  കാ​ർ അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts