മുൻകൂട്ടി പ്രവചിച്ച് തിരുവഞ്ചൂർ..! മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാൻ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാണിയെ ചൊല്ലിയാണ് എൽഡിഎഫിൽ ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. സിപിഎം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Related posts