മ​ല​പ്പു​റം സ​ഖാ​ക്ക​ള്‍ നാ​ട്ടി​യ കൊ​ടി കൊ​ടി​യ​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ അ​ഴി​ച്ചു​മാ​റ്റി;  എതിർക്കുന്നവരേ നേരിടാൻ സ​മ​ര​പ​ന്ത​ലി​ല്‍ സിപിഎം ഗു​ണ്ടാ​യി​സം

മു​ക്കം: കൊ​ച്ചി മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രെ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ന​ട​ക്കു​ന്ന കു​ടി​ല്‍ കെ​ട്ടി സ​മ​ര​പ​ന്ത​ലി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗു​ണ്ടാ​യി​സം. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം കാ​വ​നൂ​ര്‍ ഏ​ലി​യാ​പ​റ​മ്പി​ലെ 300 ഓ​ളം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് സ്ഥാ​പി​ച്ച കൊ​ടി ഇ​ന്ന​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ല​മാ​യി അ​ഴി​ച്ചു മാ​റ്റി.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി കൊ​ടി അ​ഴി​ച്ചു​മാ​റ്റി​യ​ത്.​അ​തേ സ​മ​യം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി കൊ​ടി അ​ഴി​ക്കു​മ്പോ​ള്‍ ഗെ​യി​ല്‍ വി​രു​ദ്ധ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ നേ​താ​ക്ക​ളോ പ്ര​വ​ര്‍​ത്ത​ക​രോ പ​ന്ത​ലി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ സം​ഘ​ര്‍​ഷ​മാ​ണ് ഒ​ഴി​ഞ്ഞ​ത്. ഗെ​യി​ല്‍ വി​രു​ദ്ധ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണ യോ​ഗം നെ​ല്ലി​ക്കാ​പ​റ​മ്പി​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഭൂ​രി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും അ​വി​ടെ​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ കൊ​ടി അ​ഴി​ച്ചു മാ​റ്റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ശ്ര​മി​ച്ചാ​ല്‍ അ​വ​രെ നേ​രി​ടാ​ന്‍ ത​യ്യാ​റാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ടി​ച്ചി​രു​ന്നു. കൊ​ടി​നാ​ട്ടി​യ​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര​ല്ല​ന്നും ഒ​ന്നോ​ര​ണ്ടോ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ട സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ ബാ​ക്കി​യു​ള്ള​വ​ര്‍ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള സം​ഘ​ട​ന​യി​ല്‍ പെ​ട്ട​വ​രാ​ണ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

Related posts