ജാ​ര്‍​ഖ​ണ്ഡി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തെ വെ​ടി​വ​ച്ചു കൊ​ന്നു; ശരീരത്തിൽ നിന്ന് കണ്ടെത്തിയത് ഏഴ് വെടിയുണ്ടകൾ


റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ദ​ളി​ത് ശോ​ഷ​ണ്‍ മു​ക്തി മ​ഞ്ച് നേ​താ​വു​മാ​യ സു​ഭാ​ഷ് മു​ണ്ട​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ റാ​ഞ്ചി ജി​ല്ല​യി​ലെ ദ​ല​ദ​ല്ലി​യി​ലെ ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴ് വെ​ടി​യു​ണ്ട​ക​ള്‍ മു​ണ്ട​യു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ് വി​പ്ല​വ് പ​റ​ഞ്ഞു.

അ​ക്ര​മി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രും പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളും ദ​ല​ദ​ല്ലി​യി​ലെ പ്ര​ധാ​ന റോ​ഡ് ഉ​പ​രോ​ധി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഴി​മ​തി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​യി​ച്ച നേ​താ​വാ​യി​രു​ന്നു സു​ഭാ​ഷ് മു​ണ്ട.

ഗോ​ത്ര​വ​ര്‍​ഗ​ത്തി​ല്‍​നി​ന്നു​ള​ള നേ​താ​വാ​യ മു​ണ്ട​യ്ക്ക് വ​ര്‍​ധി​ച്ചു​വ​രു​ന്ന ജ​ന​പ്രീ​തി പ്രാ​ദേ​ശി​ക മാ​ഫി​യ​ക​ളെ​യും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ​യും അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ ബേ​ബി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment