മ​ട്ട​ന്നൂ​രിൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: ആ​റ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്ത് പോലീസ്


മ​ട്ട​ന്നൂ​ര്‍: ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സംഭവം. സി​പി​എം ഇ​ട​വേ​ലി​ക്ക​ല്‍ ബ്രാ​ഞ്ചം​ഗം കു​ട്ടാ​പ്പി എ​ന്ന ല​തീ​ഷ് (36), സു​നോ​ഭ് (35), ലി​ച്ചി എ​ന്ന റി​ജി​ല്‍ (30) എ​ന്നി​വ​ര്‍​ക്കാ​ണു വെ​ട്ടേ​റ്റ​ത്. പു​റ​ത്തും ചെ​വി​ക്കു​മാ​യി സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രും ക​ണ്ണൂ​ര്‍ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ട​വേ​ലി​ക്ക​ല്‍ വി​ഗ്നേ​ശ്വ​ര സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന് എ​തി​ര്‍​വശത്തുള്ള ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ഒരു സംഘം വാ​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​.രാ​ത്രി എ​ട്ടോ​ടെ മ​ട്ട​ന്നൂ​രി​ലെ റാ​റാ​സ് ഹോ​ട്ട​ലി​നു മു​ന്‍​വ​ശത്തുവ​ച്ചു റി​ജിലി​നെ ഒ​രു സം​ഘം ആക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ക്ക​സ​മ​യ​ത്ത് ഇ​ട​പെ​ട്ട​തു​കൊ​ണ്ട് മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. തുടർ ന്ന്, രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​ ഇ​ട​വേ​ലി​ക്ക​ൽ ബ​സ് സ്റ്റോ​പ്പി​ലി​രു​ന്ന മൂ​വ​രെ​യും മാ​ര​ക​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പിക്കുകയായിരു ന്നു.

വെ​ട്ടേ​റ്റ ല​തീ​ഷി​നെ 2018ല്‍ ​മ​ട്ട​ന്നൂ​രി​ൽ വ​ച്ചു കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി പ്ര​കാ​രം ആ​റ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സി​പി​എം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment