വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാമല്ലോ…? അമ്പലപ്പുഴയിൽ നിരോധനാജ്ഞ ലംഘിച്ച് പോലീസ് കാവലിൽ സിപിഎം സെമിനാർ


അ​മ്പ​ല​പ്പു​ഴ:​ അ​മ്പ​ല​പ്പു​ഴ​യി​ൽ പോ​ലി​സ് കാ​വ​ലി​ൽ സിപിഎമ്മിന്‍റെ നി​രോ​ധ​നാ​ജ്‌​ഞ ലം​ഘ​നം. ഇ​ര​ട്ട കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പെ​ട്ടു ജി​ല്ലാ മ​ജി​സ്ട്രേ​ട്ടു കൂ​ടി​യാ​യ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധാ​നാ​ജ്ഞ ലം​ഘി​ച്ചു​കൊ​ണ്ട്സി പി ​എം ന​ട​ത്തി​യ പ​രി​പാ​ടി​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത് .

ഇ​ന്ന​ലെ വൈ​കി​ട്ട് വ​ള​ഞ്ഞ വ​ഴി പൊ​തു സ്ഥ​ല​ത്താ​ണ് നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് ഭ​ര​ണ​ക​ക്ഷി ത​ന്നെ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​ത്. സി ​പി എം ​ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ 100 ാം വാ​ർ​ഷി​കം എ​ന്ന സെ​മി​നാ​റാ​ണ് ഇ​ന്ന​ലെ ആ​ളെ കൂ​ട്ടി സി ​പി എം ​ന​ട​ത്തി​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 23 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​ത്. മൂ​ന്നു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഘം ചേ​രു​ന്ന​തും ആ​ൾ​ക്കൂ​ട്ട​വും പോ​ലി​സ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പോ​ലി​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഭ​ര​ണ​ക​ക്ഷി​യാ​യ സി ​പിഎം ​ത​ന്നെ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​താ​ണ് ആ​ൾ​ക്കാ​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ക​രി​വെ​ള്ളൂ​ർ മു​ര​ളി​യാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ.​സി പി.​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ.​ഓ​മ​ന​ക്കു​ട്ട​ൻ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് സ്ഥ​ലം മാ​റ്റം ഭ​യ​ന്നാ​ണ് പോ​ലീ​സ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ജ​ന സം​സാ​രം.

Related posts

Leave a Comment