കൊടും ക്രൂരത! വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു; പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല

CRIMEപാറ്റ്‌ന: ജാര്‍ഖണ്ഡില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. റാഞ്ചിയിലെ ബൂട്ടി മോറെയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിനുള്ളിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കഴുത്തില്‍ സ്റ്റീല്‍ വയര്‍ കുരുങ്ങിയ നിലയിലായിരുന്നു. റാഞ്ചി ആര്‍ടിസി എന്‍ജിനിയറിംഗ് കോളജ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് മരിച്ചത്.

മാതാപിതാക്കള്‍ ഹസാരിബാഗിലേക്ക് പോയതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം നടക്കുന്ന ദിവസം രാത്രി യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സഹോദരി വീട്ടിലേക്ക് രാത്രി എട്ടുമണിയോടെ ഫോണ്‍ വിളിച്ചെങ്കിലും ആരു ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ ഫോണ്‍ വിളിച്ച് വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

അയല്‍ക്കാര്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ട് അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാനഭംഗപ്പെടുത്തിയ ശേഷമോ മാനഭംഗശ്രമത്തിനു ശേഷമോ ആയിരിക്കാം കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പോലീസ് മേധാവി പറഞ്ഞു.

Related posts