മു​ൻ​വൈ​രാ​ഗ്യം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​ങ്ങ​ണ്ട റം​സീ​ന മ​ൻ​സി​ലി​ൽ റി​യാ​സ് (29), നെ​ടു​ങ്ക​ണ്ട മാ​റാ​ങ്കു​ഴി വീ​ട്ടി​ൽ അ​മ​ൽ​രാ​ജ് (23), വെ​ട്ടൂ​ർ വ​ല​യ​ന്‍റെ​കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ര​ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​രി​വാ​ളം കാ​ക്ക​ക്കു​ഴി പ​റ​യ​ൻ​വി​ളാ​കം വീ​ട്ടി​ൽ ഫൈ​സ​ലി (46) നെ ​വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ബ​ക്രീ​ദ് ആ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ പ്ര​തി​ക​ൾ ഫൈ​സ​ലി​ന്‍റെ കാ​ലു​ക​ളി​ൽ വെ​ട്ടി.

വി​ര​ലു​ക​ൾ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു​മാ​സം മു​ന്പു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഫൈ​സ​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ലു​ക​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സ​ലി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. പ്ര​തി​ക​ളൊ​ടൊ​പ്പം കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ റാ​ഷി​ദ് ഒ​ളി​വി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ളെ അ​ഞ്ചു​തെ​ങ്ങ് എ​സ്എ​ച്ച്ഒ ബി​നേ​ഷ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ർ​ക്ക​ല, അ​ഞ്ചു​തെ​ങ്ങ്, പാ​രി​പ്പ​ള്ളി, ക​ല്ല​ന്പ​ലം, ക​ട​യ്ക്കാ​വൂ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം, മോ​ഷ​ണം, ക​ഞ്ചാ​വ് വി​ൽ​പ്പ​ന, സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment