പാക്കിസ്ഥാൻ പൗരൻ ഫിലിപ്പൻസ് കാമുകിയെ കൊന്നു പെട്ടിയിലാക്കി; ദുബായിലെ ഫ്ളാറ്റിൽ ഒന്നിച്ചു താമസിച്ചുവരുമ്പോൾ സംഭവിച്ചതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ദു​ബാ​യ്: കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി സ്യൂ​ട്ട്‌​കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച കേ​സി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഫി​ലി​പ്പീ​ൻ​സു​കാ​രി​യാ​യ അ​ന്ന​ലി​സ ആ​ർ​എ​ൽ (32) ആ​ണ് കൊ​ല്ലപ്പെ​ട്ട​ത്. പ്ര​തി മൃ​ത​ദേ​ഹം പെ​ട്ടി​യി​ലാ​ക്കി ദു​ബാ​യി​ലെ ദേ​ര പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് ആ​റി​ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് ദേ​ര പാ​ല​ത്തി​ന​ടി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന്ന​ലി​സ​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. ദു​ബാ​യ് ഹോ​ർ അ​ൽ അ​ൻ​സി​ലെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്.

വി​സി​റ്റിം​ഗ് വി​സ​യി​ലാ​യി​രു​ന്ന യു​വ​തി പ്ര​തി​ക്കൊ​പ്പം ഒ​രേ ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് തു​ണി​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ച്ച് യു​വ​തി​യെ കൊ​ല്ലു​ക​യാ​യിരു​ന്നു​വെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു.

Related posts

Leave a Comment