പോ​ക്സോ കേ​സി​ലെ പ്ര​തി പരാതിക്കാരിയുടെ അമ്മയെ വെ​ട്ടി​യശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തു

കൊ​ട​ക​ര: പോ​ക്സോ കേ​സി​ലെ പ്ര​തി വീ​ട്ട​മ്മ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ന​ത്ത​ടം പ​റൂ​ക്കാ​ര​ൻ വാ​സു​വാ​ണ് (78) ജീ​വ​നൊ​ടു​ക്കി​യ​ത്.  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പിച്ച കേസിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചശേഷം ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​നെ വെ​ട്ടി​യശേ​ഷം വീ​ടി​നു സ​മീ​പത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കുകയായിരുന്നെന്ന് പോ​ലീസ് പ​റ​ഞ്ഞു. വെ​ട്ടേ​റ്റ സ്ത്രീ​ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Related posts