സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ത​ര്‍​ക്കം; മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ ജ്യേ​ഷ്ഠ​ൻ അ​നു​ജ​നെ കു​ത്തി​ക്കൊ​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ ജ്യേ​ഷ്ഠ​ൻ അ​നുജനെ കു​ത്തി​ക്കൊ​ന്നു. മൊ​ട​പൊ​യ്ക സ്വ​ദേ​ശി വ​ർ​ഗീ​സ്( 53) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഗീ​സി​ന്‍റെ ജേ​ഷ്ഠ​ൻ രാ​ജു (57) നെ ​വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ഇ​വ​ര്‍ ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. രാ​ജു വ​ര്‍​ഗീ​സി​നോ​ട് നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു. ബി​സി​ന​സ് ചെ​യ്യു​ന്ന ആ​ളാ​ണ് വ​ര്‍​ഗീ​സ്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് രാ​ജു പ​ല​പ്പോ​ഴും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ലും പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​കാം രാ​ജു രാ​ത്രി ക​ത്തി​യു​മാ​യി വീ​ട്ടി​ലെ​ത്തി വ​ര്‍​ഗീ​സി​നെ ആ ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന വ​ര്‍​ഗീ​സ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ജു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment