ന​ടു​റോ​ഡി​ൽ സ്ത്രീ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; 12 വർഷമായി ഒന്നിച്ചു താമസിക്കുന്ന യുവതി അകന്നു പോകുന്നെന്ന സംശയം; ഞെട്ടിക്കുന്ന സംഭവം തി​രു​വ​ന​ന്ത​പു​രം വ​ഴ​യി​ല​യി​ൽ

 

പേ​രൂ​ർ​ക്ക​ട: സ്ത്രീ​സു​ഹൃ​ത്തി​നെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. വ​ഴ​യി​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ം ഇ​ന്ന് രാ​വി​ലെ 9 നാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി​യ ക്രൂ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ന​ന്ദി​യോ​ട് സ്വ​ദേ​ശി​നി സി​ന്ധു (50) ആ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​നെ (46) പേ​രൂ​ർ​ക്ക​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: രാ​ജേ​ഷും സി​ന്ധു​വും ത​മ്മി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

ഇ​ട​യ്ക്കി​ടെ ഇ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. രാ​ജേ​ഷ് കി​ളി​മാ​നൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ഒ​രു സ​ർ​ബ​ത്ത് ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സി​ന്ധു​വി​ന് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജോ​ലി​യാ​ണ്.

കഴിഞ്ഞ ഒരുമാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുരത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം.

ഇന്ന് നെ​ടു​മ​ങ്ങാ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ബ​സി​ൽ സി​ന്ധു വ​രു​ന്ന​താ​യി രാ​ജേ​ഷ് മ​ന​സിലാ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ മ​റ്റൊ​രു ബ​സിൽ ക​യ​റു​ക​യും വ​ഴ​യി​ല പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് വ​ച്ച് സി​ന്ധു ബ​സിറ​ങ്ങു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തു.

പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​വ​ർ ത​മ്മി​ൽ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​തി​ന് വേ​ണ്ടി രാ​ജേ​ഷ് സി​ന്ധു​വി​നോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും അ​ത് പ്ര​കോ​പ​ന​മാ​കു​ക​യും ചെ​യ്തു.

അ​ടു​ത്ത നി​മി​ഷം രാ​ജേ​ഷ് ക​യ്യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് സി​ന്ധു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്.

മാ​ര​ക​മാ​യി മു​റി​വേ​റ്റ സി​ന്ധു​വി​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച രാ​ജേ​ഷി​നെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സി​ന്ധു​വു​മാ​യി ക​ല​ഹം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ജേ​ഷ് എ​പ്പോ​ഴും ക​യ്യി​ൽ വെ​ട്ടു​ക​ത്തി ക​രു​താ​റു​ണ്ട് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ളെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

Related posts

Leave a Comment