പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ൽ ചാ​ടി​യ പി​താ​വ് മ​രി​ച്ചു; കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി; സംഭവത്തിന്‍റെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…

 

തൃ​ശൂ​ർ (ക​യ്പ​മം​ഗ​ലം) : ക​യ്പ​മം​ഗ​ല​ത്ത് പി​ഞ്ചു കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ൽ ചാ​ടി​യ പി​താ​വ് മ​രി​ച്ചു. കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്നു​പീ​ടി​ക ബീ​ച്ച് കോ-​ഓ​പ്പ​റേ​റ്റീ​വ് റോ​ഡ് പ​രി​സ​ര​ത്ത് ഇ​ല്ല​ത്ത്പ​റ​മ്പി​ൽ ഷി​ഹാ​ബ് (35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട​ര വ​യ​സും നാ​ല​ര വ​യ​സു​മു​ള്ള കു​ട്ടി​ക​ളു​മാ​യാ​ണ് ഷി​ഹാ​ബ് കി​ണ​റ്റി​ൽ ചാ​ടി​യ​തെ​ന്ന് പ​റ​യു​ന്നു.

കു​ട്ടി​ക​ളെ ബ​ന്ധു​ക്ക​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ക​യ്പ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ഷി​ഹാ​ബി​നെ പു​റ​ത്തെ​ടു​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽഎ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ചെ​ന്ത്രാ​പ്പി​ന്നി പ​തി​നേ​ഴാം ക​ല്ലി​ൽ ടൈ​ൽ​സ് ക​ട ന​ട​ത്തു​ന്ന ഷി​ഹാ​ബി​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും രാവിലെ ഭാര്യയുമായി വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment