ദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയുടെ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന

വ​യ​നാ​ട്: ക​ൽ​പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ടു.

സ്കൂ​ളി​നു പി​ൻ​വ​ശ​ത്തെ വ​രാ​ന്ത​യി​ൽ 2018 ഡി​സം​ബ​ർ 31-നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 16-കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കു​ന്ന ആ​ളു​ടെ രേ​ഖ ചി​ത്ര​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

രേ​ഖാ​ചി​ത്ര​ത്തി​ലെ ആ​ളോ​ട് സാ​മ്യ​മു​ള്ള ആ​ളു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗം വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ചി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ക്രി​സ്മ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് എ​ല്ലാ കു​ട്ടി​ക​ളും അ​വ​ധി​ക്കാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ൾ ക​ണ്ട​ത് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്കി​ല്‍ സ്‌​കൂ​ള്‍ സ്റ്റോ​ര്‍ റൂ​മി​ന് സ​മീ​പ​ത്താ​യി ദു​ർ​ഗ​ന്ധം വ​രു​ന്ന രീ​തി​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടു.

ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2020 മു​ത​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു.

എ​സ്‌പി ക്രൈം ​ബ്രാ​ഞ്ച് 94979 96944

ഡി​വൈ​എ​സ്‌പി ക്രൈം ​ബ്രാ​ഞ്ച് 94979 90213, 949 792 5233

Related posts

Leave a Comment