തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയും സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇക്കൊല്ലം സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിലാകും കൊച്ചിയിൽ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. പ്രധാന വേദി കലൂർ സ്റ്റേഡിയമായിരിക്കും. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക. പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും ഇത്തവണ സ്കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreDay: July 26, 2024
തിരുവല്ലയില്‍ കാറിന് തീപിടിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം, മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു
തിരുവല്ല: വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തിരുവല്ല തുകലശേരി സ്വദേശികളായ രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പെട്രോളിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് കാർ കത്തുന്നത് ആദ്യമായി കണ്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബസിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ
കുന്നംകുളം: ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. വടക്കാഞ്ചേരി ചാവക്കാട് റൂട്ടിലോടുന്ന പി.വി.ടി ബസിലെ ഡ്രൈവര്‍ രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന പി.വി.ടി ബസ് ചൊവ്വന്നൂരില്‍ എത്തിയപ്പോഴാണ് ബസിലെ യാത്രക്കാരിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ബസിലെ ഡ്രൈവറായ രജനീഷും കണ്ടക്ടറായ കൃഷ്ണനും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി സമയം പാഴാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ ബസ് ഓടിച്ച് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പന്നിത്തടം അല്‍ അമീന് ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. ഇതിനുശേഷം മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരെ കുന്നംകുളത്തേയ്ക്ക് പോകുന്ന മറ്റൊരു ബസില്‍ കയറ്റി വിട്ടു. പിന്നീടാണ് പി.വി.ടി ബസ് വടക്കാഞ്ചേരിയിലേക്ക് യാത്ര തിരിച്ചത്.…
Read Moreകരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടിയുടെ പുതിയ കെട്ടിടം
അന്പലപ്പുഴ: കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് എച്ച് സലാം എം എൽഎ. ബഹുനില മന്ദിരമായി പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. അഞ്ചു നിലകളിലായി പൂർത്തിയാക്കുന്ന കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒപി ബ്ലോക്ക്, മൈനർ ഓപ്പറേഷൻ തിയറ്റർ, വിവിധ തരം സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയുണ്ടാകും. ഒന്നാം നിലയിൽ 15 കിടക്ക സൗകര്യങ്ങളോടുകൂടിയ സ്ത്രീകളുടെ വാർഡ്, പഞ്ചകർമ്മ തെറാപ്പി മുറി, വിശ്രമമുറി, നഴ്സിംഗ്് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷന്മാർക്കുള്ള വാർഡും പ്രവർത്തിക്കും. സ്ത്രീ പുരുഷ വാർഡുകളിൽ പേയിംഗ് വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയിൽ പേ വാർഡ്, ഡ്യൂട്ടി മുറി, കോൺഫറൻസ് ഹാൾ എന്നിവയുമൊരുക്കും.
Read Moreഅടിച്ചുമാറ്റിയ പണം കൊണ്ട് അടിച്ചുപൊളി ജീവിതം; പതിനെട്ട് വർഷത്തെ സേവനം 19 കോടിയുമായി അസി. മാനേജർ മുങ്ങി; വലപ്പാട്ടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുങ്ങിയത് കൊല്ലംകാരി ധന്യ മോഹൻ
തൃപ്രയാർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത് . സ്ഥാപന അധികൃതരുടെ പരാതിയെ തുടർന്ന് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും യുവതിയുടെ പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും…
Read Moreകാര്‍ഗില്‍ വിജയപോരാട്ടം; അനില്‍കുമാറിന്റെ ധീരസ്മരണയില്‍ വല്ലന ഗ്രാമം
ആറന്മുള: കാര്‍ഗിലിലെ അഭിമാനപോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികന് ടി.സി. അനില്‍ കുമാറിന്റെ സ്മരണയിൽ ജന്മനാട്. കാര്‍ഗില്‍ വിജയത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരിക്കല്‍ കൂടി ആ സ്മരണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും അധികൃതര്‍ ഈ ധീരയോദ്ധാവിനെ മറന്നതിന്റെ വ്യഥ വല്ലന, കുറിച്ചിമുട്ടം ഗ്രാമത്തിനും അനിലിന്റെ ബന്ധുക്കള്‍ക്കുമുണ്ട്. യുദ്ധത്തില്‍ പങ്കെടുത്ത് 1999 ഡിസംബര്‍ 15 നാണ് ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാറിന്റെ വീരമൃത്യു. സംസ്കാരത്തിനുശേഷം നടന്ന അനുസ്മരണ യോഗങ്ങളിലെല്ലാം അര്‍ഹമായ സ്മാരകം നിര്‍മിക്കുമെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ഒരു സ്മാരകവും അനിലിന്റെ പേരില്‍ ജന്മനാട്ടില് ഉയര്‍ന്നില്ലെന്ന് ഭാര്യ ശ്രീരേഖ പറയുന്നു. കുറിച്ചിമുട്ടം ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നും അത് ലാന്‍സ് നായിക്ക് അനില്‍ കുമാര്‍ സ്മാരകമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സംസ്കാര സ്ഥലത്ത് കുടുംബം നിര്‍മിച്ച…
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ കെ.മുരളീധരനെത്തുന്നു; കോൺഗ്രസിൽ ആവേശം; ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുമെന്ന് മുരളി
തൃശൂർ: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ സാക്ഷാൽ കെ.മുരളീധരൻ എത്തുന്നു. ഷാഫി പറന്പിൽ വടകരയിൽ നിന്ന് എംപിയായി ജയിച്ച് ലോക്സഭയിലെത്തിയതോടെ ഒഴിവുവന്ന പാലക്കാട് നിയമസഭ സീറ്റ് നിലനിർത്തുകയെന്ന പ്രസ്റ്റീജ് പോരാട്ടത്തിന് നേതൃത്വം വഹിക്കാൻ മുരളിയെത്തുന്പോൾ കോണ്‍ഗ്രസിനകത്ത് ആവേശം പകരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഇന്നലെയാണ് ഒൗദ്യോഗികമായി കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചതെന്നും ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും കോഴിക്കോട് മുരളി മാധ്യമങ്ങളോടു പറഞ്ഞതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കേരളമാകെ ചർച്ചയാവുകയാണ്. തൃശൂരിൽ കെ.മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റുവാങ്ങിയതിനെ തുടർന്ന് പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇനി തൽക്കാലം മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്ന മുരളിയെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കളെല്ലാമെത്തിയിരുന്നു. പാർട്ടിയുടെ വേദികളിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിൽ അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ ശക്തമായ നടപടി വേണം. വയനാട് ക്യാന്പിൽ എനിക്കെതിരെ…
Read Moreസ്കാനിംഗ് റിപ്പോർട്ട് യഥാസമയം നല്‍കിയില്ല; വണ്ടാനം മെഡി. കോളജിൽ യുവതിക്കു ചികിത്സ വൈകിപ്പിച്ചെന്നു പരാതി
അന്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെയും ചികിത്സ താമസിപ്പിച്ചതായും പരാതി.ഒരാഴ്ച കഴിഞ്ഞിട്ടും സ്കാനിംഗ് ഫലം ലഭിക്കാതെ വന്നതോടെ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്കാൻ ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറക്കാട് പഞ്ചായത്തിൽ 4-ാം വാർഡിൽ കരൂർ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അഞ്ജുമോള്‍(24)ക്കാണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ മാതാവ് സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. ജനൽപാളി തലയ്ക്ക് തട്ടി പരുക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ കഴിഞ്ഞ 10നാണ് പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി രണ്ടു സി.റ്റി സ്കാൻ ചെയ്തിരുന്നു. 15ന് രാത്രി 11 മണിക്ക് എംആര്‍ഐ സ്കാൻ ചെയ്തു. സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ ലാബിൽ നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസൾട്ട് തരാമെന്നായിരുന്നു.…
Read Moreപിസിഒഡി ഭക്ഷണക്രമം
പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.അതിരാവിലെ – കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.പ്രഭാതഭക്ഷണം– ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം. * കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം. 11 മണിക്ക്ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം…
Read Moreസൗദിയില്‍ സ്ത്രീയെ അപമാനിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ
റിയാദ്: സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. ദിൽവർ ഹുസൈൻ ലാസ്കർ എന്ന യുവാവാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ അറസ്റ്റിലായത്. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ വിഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും. മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം പ്രാദേശിക പത്രങ്ങളിൽ വാർത്ത നൽകുകയും ചെയ്യും.
Read More