വിദേശത്തുള്ള യുവതിയുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടു, അടുപ്പം വര്‍ധിച്ചപ്പോള്‍ വിവാഹ വാഗ്ദാനവും നല്‍കി; പിന്നെ നടന്നത്…

ചാ​ത്ത​ന്നൂ​ർ: വി​ദേ​ശ​ത്താ​യി​രു​ന്ന യു​വ​തി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും അ​ടു​പ്പം കു​ടി പ​ല​ത​വ​ണ​യാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തു.

ആ​ല​പ്പു​ഴ അ​രു​ക്കു​റ്റി പു​തു​ച്ചേ​രി​യി​ൽ വീ​ട്ടി​ൽ ശ​ര​ത് എ​ൻ ദേ​വാ (25) ണ് ​അ​രു​ക്കു​റ്റി​യി​ൽ നി​ന്നും പി​ടി​യി​ലാ​യ​ത്.

യു​വ​തി വി​ദേ​ശ​ത്താ​യി​രി​ക്കു​മ്പോ​ഴാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ടു​പ്പം വ​ർ​ധി​ച്ച​പ്പോ​ൾ ശ​ര​ത് യു​വ​തി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി.

പി​ന്നീ​ട് പ​ല ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​വ​തി​യി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രു​പ പ​ല ത​വ​ണ​യാ​യി വാ​ങ്ങി​ച്ചു. നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ ക​ഴി​ഞ്ഞ 6-ന് ​പാ​രി​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി ശ​ര​ത് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി.

പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട യു​വ​തി പാ​രി​പ്പ​ള്ളി പോ​ലീ​സി​ന് പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ണ്ട് ശ​ര​തി​ന്.

പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ.​പ്ര​ദീ​പ്, എ​എ​സ് ഐ​മാ​രാ​യ ന​ന്ദ​കു​മാ​ർ, അ​ഖി​ലേ​ഷ്, സി ​പി ഒ ​മാ​രാ​യ ബി​ന്ദു, മ​നോ​ജ്, സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​രു​ക്കു​റ്റി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment