കണ്ണൂരിൽ ഓ​ൺ​ലൈ​ൻ തട്ടിപ്പ്; പരാതിക്കാർക്ക് നഷ്ടമായത് ല​ക്ഷ​ങ്ങ​ൾ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വി​വി​ധ സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ളി​ലാ​യി പ​രാ​തി​കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി. ഷെ​യ​ർ ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ന്യൂ​മാ​ഹി സ്വ​ദേ​ശി​യു​ടെ 32,05,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

പ​രാ​തി​ക്കാ​ര​ൻ ആ​ദി​ത്യ ബി​ർ​ള ക്യാ​പി​റ്റ​ൽ ഷെ​യ​റി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ​ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലാ​യി പ​ണം അ​യ​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പണം ന​ഷ്ട​മാ​യ​ത്.

ഇ​ന്ത്യാ മാ​ർ​ട്ട് പ്ലാ​ട്‌​ഫോം​മി​ൽ സാ​ധ​നം വാ​ങ്ങാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചയാൾ​ക്ക് ന​ഷ്ട​മാ​യ​ത് 1,43,000 രൂ​പ​യാ​ണ്.​ ഏ​തോ ഒ​രാ​ൾ പ​ച്ച​ക്ക​റി വ്യാ​പാ​രി എ​ന്ന നി​ല​യി​ൽ അ​പേ​ക്ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ വ്യാ​പാ​രി​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 1, 43,000 രൂ​പ ട്രാ​ൻ​സ്‌​ഫ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഓ​ർ​ഡ​ർ ചെ​യ്‌​ത സാ​ധ​നം ല​ഭി​ക്കു​ക​യോ അ​വ​ർ ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞു വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ‌‌​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത് മ​ന​സി​ലാ​യ​ത്. എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ പ​രി​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ളും ഒ​ടി​പി​യും ന​ൽ​കി​യ ന്യൂ​മാ​ഹി സ്വ​ദേ​ശി​ക്ക് 89,142 രൂ​പ ന​ഷ്ട​മാ​യി. ജി​ല്ല​യി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment