ഇതൊരു സിനിമാ കഥയല്ല..! തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ദളിത് കുടുംബത്തിലെ മൂന്നുപേരെ വെടിവച്ചുകൊന്ന് ജഗദീഷ്; നടുക്കം വിട്ടുമാറാതെ ഗ്രാമം


ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ദിയോറന്‍ ഗ്രാമത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഒരു ദളിത് കുടുംബത്തിലെ മൂന്നുപേര്‍ ചൊവ്വാഴ്ച അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു.

ഖമണ്ഡി അഹിര്‍വാര്‍(60), ഭാര്യ രാജ്പ്യാരി(58), മകന്‍ മനക് അഹിര്‍വാര്‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയ മകൻ മഹേഷ് അഹിർവാറിനെ ദാമോ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയല്‍വാസികളായ പട്ടേല്‍, അഹിര്‍വാര്‍ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭാര്യയെ മനക് തുറിച്ചുനോക്കി എന്നാരോപിച്ചാണ് അയല്‍വാസിയായ ജഗദീഷ് പട്ടേല്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

ജഗദീഷ് പട്ടേലിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അഞ്ച് കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Related posts

Leave a Comment