ഉത്തരവിന്‍റെ ലക്ഷ്യം ചെറുതല്ല; സ്ത്രീ​ധ​നം കൊ​ടു​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ല; എ​ല്ലാ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം


തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​നം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ട്ട​ൻ പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്.

ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്ന് സ​ത്യ​വാ​ങ്മൂ​ലം അ​താ​ത് സെ​ക്ഷ​നി​ലെ മേ​ധാ​വി​ക​ൾ വാ​ങ്ങി​സൂ​ക്ഷി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ആ​റ് മാ​സം കൂ​ടു​ന്പോ​ൾ വ​കു​പ്പ് മേ​ധാ​വി​ക​ൾ ജി​ല്ല​ക​ളി​ലെ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം.

സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെങ്കി​ൽ അ​തി​ന്മേ​ൽ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്.

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ത് സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലു​മു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ത​ത​ക​ളെ കു​റി​ച്ചും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഉ​ത്ത​ര​വ് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നു വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts

Leave a Comment