ഏഴാംനാൾ പരേതൻ തിരിച്ചെത്തി; ആന്‍റണിയെ കണ്ട് നാട്ടുകാർ ഞെട്ടി; മരിച്ചതാരെന്ന് അന്വേഷിച്ച് പോലീസ്


ആ​ലു​വ: ആ​ളു മാ​റി മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി അ​ങ്ക​മാ​ലി പോ​ലീ​സ്. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ മ​ര​ണ​പ്പെ​ട്ടെ​ന്ന് ക​രു​തുന്ന മ​റ്റൊ​രാ​ളു​ടെ മൃ​ത​ദേ​ഹം ചുണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ എ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ ചു​ണ​ങ്ങം​വേ​ലി ഔ​പ്പാ​ട​ൻ ദേ​വ​സി​യു​ടെ മ​ക​ൻ ആ​ന്‍റ​ണി(68)​ക്കാ​ണ് ഈ ​ദു​ര്യോ​ഗം. ഏ​ഴാം ച​ര​മ​ദി​നാ​ച​ര​ണ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ഈ ​ക​ഥ​യ​റി​യാ​തെ ആ​ന്‍റ​ണി ബ​സി​ൽ ചൂ​ണ്ടി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ആ​ന്‍റ​ണി അ​റി​യു​ന്ന​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​തു​വ​രെ ആ​ന്‍റ​ണി​യോ​ട് ചു​ണ​ങ്ങം​വേ​ലി​യി​ലെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ത​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്.

Related posts

Leave a Comment