ഇത് അല്പം കൂടിപ്പോയില്ലേ..! വി​ജ​യാ​വേ​ശ​ത്തി​ൽ ക​ളി​ക്കാ​രി​യെ ചും​ബി​ച്ചു; ഒടുവിൽ…

 

സി​ഡ്നി: വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ സ്പാ​നി​ഷ് താ​ര​ത്തി​നു നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് മാ​പ്പ് പ​റ​ഞ്ഞു.

സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി റൂ​ബി‌​യാ​ല​സ് രം​ഗ​ത്തെ​ത്തി​യ​ത്.താ​ൻ ചെ​യ്ത​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന​താ​യി റൂ​ബി​യാ​ല​സ് പ​റ​ഞ്ഞു.

ക​പ്പ് വി​ജ​യി​ച്ച ആ​ഹ്ലാ​ദ​ത്തി​ൽ, തെ​റ്റാ​യ ഉ​ദ്ദേ​ശ​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് താ​ൻ അ​തു ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​ത്തി​ന്‍റെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

മ​റ്റു താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു.

റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യാ​ണു കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

റൂ​ബി​യാ​ല​സ് ചെ​യ്ത പ്ര​വൃ​ത്തി ഇ​ഷ്ട​മാ​യി​ല്ലെ​ന്ന് ഹെ​ർ​മോ​സോ പ​റ​ഞ്ഞ​താ​യി ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

താ​ൻ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നാ​യി ചെ​യ്ത നി​സാ​ര​മാ​യൊ​രു പ്ര​വൃ​ത്തി​യാ​ണ് ഇ​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​വാ​ദ​മാ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് റൂ​ബി​യാ​ല​സ് ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.

Related posts

Leave a Comment